swethaambari.com - ശ്വേതാംബരി

Example domain paragraphs

അല്ല എന്നാണ് ഒറ്റവാക്കിലെ ഉത്തരം.

പല രാജ്യങ്ങളും കോവിഡ് മരണങ്ങൾ പല രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിലയിടങ്ങളിൽ വണ്ടിയിടിച്ച് മരിച്ച ആളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയാൽ അതും കോവിഡ് മരണമായി ആണ് കണക്കാക്കുന്നത്. മറ്റ് ചിലയിടങ്ങളിൽ ആശുപത്രിമരണങ്ങൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. കോവിഡ് ബാധിച്ച് വീട്ടിലോ നേഴ്സിങ് ഹോമിലോ മരണപ്പെട്ടാൽ അവ ചിലപ്പോൾ ടെസ്റ്റ് ചെയ്യപ്പെടാതെ പോയേക്കാം, ടെസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടാതെയും പോയേക്കാം. അതുകൊണ്ട് രാജ്യങ്ങൾ തമ്മിൽ മരണസംഖ്യ താരതമ്യപ്പെടുത്തുന്നതിൽ പ്രസക്തിയില്ല.

എത്രയൊക്കെ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ പരിശ്രമിച്ചാലും പല മരണങ്ങളും കണക്കിൽ പെടുത്താൻ കഴിഞ്ഞെന്നു വരില്ല. അതുപോലെ, കോവിഡിലേക്ക് എല്ലാ ശ്രദ്ധയും തിരിഞ്ഞിരിക്കുന്നത് കാരണം മറ്റ് രോഗങ്ങൾക്ക് അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോകുന്നത് കാരണം മരണങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, സാധാരണഗതിയിൽ ഐ.സി.യു സംവിധാനം ലഭ്യമായ അസുഖങ്ങളിൽ കോവിഡ് കാരണം ഐ.സി.യു ലഭ്യമല്ലാതെ വന്നേക്കാം. അതു കാരണം, മറ്റ് അസുഖങ്ങൾ ബാധിച്ച വ്യക്തികൾ ഐ.സി.യു സംവിധാനം ലഭിക്കാതെ മരണപ്പെട്ടേക്കാം. ഇത്തരത്തിലുള്ള കണക്കിൽ പെടാത്ത മരണങ്ങളെ എങ്ങനെ കണക്കിൽ പെടു