sayahna.org - Home

Example domain paragraphs

ലോൿഡൗൺ തുടങ്ങിയ കാലം മുതൽ സായാഹ്ന ദിനംപ്രതി പ്രസിദ്ധീകരിച്ചുവരുന്ന കൃതികളുടെ സംരക്ഷണരൂപവും കാലികമായ ആവശ്യത്തിലേയ്ക്കു് എച്റ്റിഎംഎൽ, പിഡിഎഫ് എന്നിവയും ഈ സൈറ്റിലൂടെ ലഭ്യമാക്കുകയാണു്. സാമാന്യമായി വർഗ്ഗീകരണം നടത്തിയിട്ടുണ്ടു്. താഴെക്കൊടുത്തിരിക്കുന്ന കണ്ണികളിൽ വിവിധ വിഭാഗത്തിൽപ്പെട്ട കൃതികൾ വായിക്കാം.

കൃതികളെല്ലാം തന്നെ ക്രിയേറ്റിവ് കോമൺസ് അനുമതിപത്രപ്രകാരം വായനക്കാർക്കു് യഥേഷ്ടം ഉപയോഗിക്കാനും പങ്കുവെയ്ക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണു്. ചില ഗ്രന്ഥകർത്താക്കളുടെ ഇച്ഛാനുസരണം അവരുടെ കൃതികൾ വാണിജ്യാവശ്യത്തിനു് ഉപയോഗിക്കുവാൻ പാടില്ല എന്ന നിയന്ത്രണമുണ്ടു് എന്ന കാര്യം അറിയുക. ഇതൊഴിച്ചാൽ സ്വാതന്ത്ര്യം അളവറ്റതാണു്.

എക്സ് എം എൽ ( xml ) എന്ന വിശേഷപ്പെട്ട പ്രമാണരൂപമാണു് കൃതികളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതു്. വിവിധതരം ഡിടിഡി-കൾ ( dtd –document type definition, ഈ നിയമാവലിയിൽ ബന്ധിതമാണു് ഓരോ എക്സ് എം എൽ രൂപത്തിലുള്ള പ്രമാണവും) ഇന്നു പ്രചാരത്തിലുണ്ടെങ്കിലും ടി ഇ ഐ ( tei —Text Encoding and Interchange) എന്ന ഡി റ്റി ഡി-ആണു് കൃതികൾ എൻകോഡ് ചെയ്യാനായി സായാഹ്ന സ്വീകരിച്ചതു്. അതിന്റെ സമഗ്രസ്വഭാവം തന്നെയാണു് ഇതിലേയ്ക്കു് നയിച്ചതു്. സാങ്കേതിക ഉള്ളടക്കം, ഗണിതസമവാക്യങ്ങളും സംജ്ഞകളും, സാഹിത്യം, ദൃശ്യ-അവതരണ കലകൾ, നിഘണ്ടു, ഭാഷാശാസ്ത്

Links to sayahna.org (4)